കൊല്ലാട് : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ നാല്പതാമത് ചരമവാർഷികദിനം നടത്തി. ചായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി ആചരിച്ചു. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലാട് നാൽക്കവല ജംഗ്ഷനിൽ നടന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം അധ്യക്ഷത വഹിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 81ആം ജന്മദിനസന്ദേശം പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗവും, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ സിബി ജോൺ കൈതയിൽ നൽകി. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന സന്ദേശം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമായ പി കെ വൈശാഖ് നൽകി. തമ്പാൻ കുര്യൻ വർഗീസ്, ജോർജ് കുട്ടി, ഉദയകുമാർ, റോയ് എബ്രഹാം മടുക്കമൂട്, കുര്യൻ വർക്കി. ജനപ്രതിനിധികളായ അനിൽകുമാർ, ജയന്തി ബിജു, മഞ്ജു രാജേഷ് തുടങ്ങിയവർ സംസാരിച്ചു.