തിരുവല്ലയിൽ കോൺഗ്രസിൽ തമ്മിലടി : മുൻ മുൻസിപ്പൽ ചെയർമാനെതിരെ നഗരസഭ ചെയർപേഴ്സണിൻ്റെ പരാതി; പൊലീസ് കേസെടുത്തു  

തിരുവല്ല : കോൺഗ്രസിൽ തമ്മിലടി അതിരൂക്ഷമാകുന്നു. ഏറ്റവും ഒടുവിൽ മൻ നഗരസഭ അധ്യക്ഷതനെതിരെ തിരുവല്ല നഗരസഭ അധ്യക്ഷ പരാതി നൽകിയിരിക്കുന്നതാണ് വിവാദമായി മാറിയിരിക്കുന്നത്. മുൻ നഗരസഭ അധ്യക്ഷനെതിരെ നഗരസഭ അധ്യക്ഷ അനു ജോർജാണ് പരാതി നൽകിയിരിക്കുന്നത്.  മുൻ മുൻസിപ്പൽ ചെയർമാനും 

Advertisements

കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർ. ജയകുമാറിനെതിരെയാണ് ഈ പരാതിയിൽ തിരുവല്ല പോലീസ് കേസ് എടുത്തു. മുൻസിപ്പൽ പാർക്കിൽ വെച്ചു നടന്ന പാർലമെന്ററി പാർടി മീറ്റിംഗിൽ വെച്ചുണ്ടായ തർക്കത്തിൽ യോഗത്തിൽ അർഹത ഇല്ലാതെ പങ്കെടുക്കുകയും പ്രസ്തുത യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സന് എതിരെ ഭീഷണിമുഴക്കി കേൾക്കാൻ പറ്റാത്ത ഭാഷകൾ ഉപയോഗിച്ച് സംസാരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ ഇരിക്കുമ്പോൾ അനധികൃതമായി  കടന്നു വന്ന് ടെർഫിന്റെ വിഷയത്തിൽ   ഫണ്ട് അനുവദിക്കണമെന്നും പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും അസഭ്യം പറയുകയും മറ്റും ചെയ്തതായും പരാതിയിൽ ഉള്ളതായി പറയുന്നു. മാലിന്യ സംസ്കരണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം നേരിടുന്നു എന്നാണ് മുൻ ചെയർമാൻ കൂടിയായ ആർ. ജയകുമാറിന്റെ ആരോപണം എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ അഴിമതി ഉള്ളതായി മറുപക്ഷം പറയുന്നു. മുൻ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജിവെക്കാൻ ഈ സ്ഥലമെടുപ്പ് ഇടയായതായി പറയുന്നു. പ്രതിപക്ഷത്തുള്ള ഒരു കൗൺസിലറുടെ സ്ഥലം ഏറ്റെടുപ്പുമായുള്ള തർക്കം മുൻ മുനിസിപ്പൽ സെക്രട്ടറി സസ്പെൻഷൻ ആകാൻ ഇടയായത് എന്നു പറയപ്പെടുന്നു. കോൺഗ്രസ് പാർട്ടിയിലെ അധികാര കൈമാറ്റവും ഇത്തരത്തിൽ ഒരു ആരോപണത്തിലേക്കും കേസിലേക്കും എത്താൻ ഇടയായിട്ടുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.