കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം നഗരസഭയിൽ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.

Advertisements

കോട്ടയം നഗരസഭയിൽ നിന്നും 3 കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തിയ പ്രതി അഖിൽ സി. വർഗീസിനെ ഉടൻ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് സ്റ്റേഷൻ സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സർക്കാരും, അന്വേഷണ സംഘവും തട്ടിപ്പ് നടത്തിയ പ്രതി അഖിൽ സി. വർഗീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. പ്രതിയെ രക്ഷപ്പെടാൻ സാഹചര്യമൊരുക്കുന്ന തരത്തിലാണ് മിസ്സിംഗ് കേസായി രജിസ്റ്റർ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മായം കലർത്തി വസ്തുതകൾ വ്യക്തമാക്കാതെയാണ് ലുക്കൗട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കോട്ടയം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്
സിബി ജോൺ കൊല്ലാട് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. എസ് സലിം, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലപള്ളി, എം.പി സന്തോഷ് കുമാർ കെ പി സി സി അംഗം ഡോ. പി. ആർ സോന , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ, സാബു മാത്യം, സനൽ കാണക്കാരി, ജില്ലാ പഞ്ചായത്ത് അംഗം പി. കെ വൈശാഖ്, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, എം.പി സന്തോഷ് കുമാർ, ടി.സി റോയി, സാബു മാത്യു, വിവിധ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.