ഡല്‍ഹി : അവസാന ശ്വാസം വരെ പാര്‍ട്ടിയില്‍ തുടരുമെന്നും ബി.ജെ.പി- ആര്‍.എസ്.എസിനോടുമുള്ള അകല്‍ച്ച നിലനിര്‍ത്തുമെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭ എം.പിയുമായ ദിഗ്‌വിജയ സിംഗ് പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ കത്ത് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും താനുള്‍പ്പെടെയുള്ള ചില പാര്‍ട്ടി നേതാക്കളെയും ബി.ജെ.പിയും ആര്‍.എസ്.എസും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവര്‍ വ്യാജ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുകയും വ്യാജ കത്തുകള്‍ എഴുതുകയും തങ്ങളുടെ പ്രസ്താവനകള്‍ എഡിറ്റ് ചെയ്യുകയും ചെയ്യുകയാണ്. താൻ 1971 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു, അവസാന ശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കള്ളം പറയുന്നതില്‍ വിദഗ്ദ്ധരാണ്. താൻ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്ഥാനത്തിന് വേണ്ടിയല്ല, പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ടതുകൊണ്ടാണ്. നുണ പ്രചാരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.