പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസ് വെസ്റ്റ് മണ്ഡലം പദയാത്ര കോടിമത പള്ളിപ്പുറത്തുകാവ് ജംഗ്ഷനിൽ എഐസിസി സെക്രട്ടറി കുര്യൻ ജോയ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. താഴത്തങ്ങാടി കളപ്പുര കടവിൽ നടന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ജയചന്ദ്രൻ, ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, രാജീവ് , കൗൺസിലർമാരായ സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, എസ് ജയകൃഷ്ണൻ, ജോമോൾ ജോസഫ്, ജാൻസി ജെയിംസ്, ടോം കോര,ബ്ലോക്ക്,/ വാർഡ് ഭാരവാഹികളായ എബ്രഹാം പുല്ലാറ്റ്, നന്ദിയാട് ബഷീർ, ഷാജി, സക്കിർ, മഹേഷ് കോടിമത, അനൂപ് അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.