കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം വ്യത്യസ്ത വിഷയം ഉയർത്തി വഴി തിരിച്ച് വിടാൻ സി.പി.എം ശ്രമം : ഇതിൽ കോൺഗ്രസ് വീഴില്ല : ഉമ്മൻ ചാണ്ടി

കോട്ടയം : കേരളത്തിന്റെ രാഷ്ട്രീയം വ്യത്യസ്ത വിഷയങ്ങൾ ഉയർത്തി വഴി തിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സി.പിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരാണ്. എന്നാൽ , ഈ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ മറ്റ് വിഷയങ്ങൾ ഉണ്ടാക്കുകയാണ് സി.പി.എം. എന്നാൽ ഇത്തരം വിഷയങ്ങൾ കൊണ്ട് കോൺഗ്രസിനെ വഴി തെറ്റിക്കാനാവില്ലന്നും അദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗവും ജയിൽ മോചിതരായ 23 യു.ഡി.എഫ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം നൽകുന്നതിനായി ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Advertisements

പൊലീസ് സംരക്ഷണമുള്ള എ.കെ.ജി സെന്ററും , കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസും അടിച്ച് തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റിയ ഇടത് മുന്നണി സർക്കാർ ജനങ്ങളിൽ നിരാശയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ കോൺഗ്രസും യു.ഡി.എഫും വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. വിമർശിക്കുന്നവരെ പ്രതിഷേധിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ച് അമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ മന്ത്രി കെ.സി ജോസഫ് , യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാംകൂട്ടത്തിൽ, പുഷ്പലത സി.ബി, ജെജി പാലക്കലോടി , സിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

സംഭവ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത യു.ഡി.എഫ് – കോൺഗ്രസ് നേതാക്കളായ ജെ.ജി പാലക്കലോടി, വി.കെ അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ.വർക്കി, കഴിഞ്ഞ ശനിയാഴ്ച റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ പഞ്ചായത്തംഗവും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി മനു മോഹൻകുമാർ, കോട്ടയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയംഗം യദു സി.നായർ, ചങ്ങനാശേരി അസംബ്ലി ജനറൽ സെക്രട്ടറി ആന്റോ ആന്റണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഷക്കീർ ചങ്ങമ്പള്ളി, കോൺഗ്രസ് വാഴൂർ മണ്ഡലം സെക്രട്ടറി സ്‌കറിയ തോമസ്, ജില്ലാ ജനറൽ സെക്രട്ടരി നൈഫ് ഫൈനി, ജില്ലാ സെക്രട്ടറി ഗൗരി ശങ്കർ കോൺഗ്രസ് , ചങ്ങനാശേരി നിയോജക മണ്ഡലം സെക്രട്ടറി അരുൺ ബാബു എന്നിവർക്കാണ് സ്വീകരണം ഒരുക്കിയത്.

Hot Topics

Related Articles