നരേന്ദ്ര മോദിയെ ലക്ഷ്യം  വെച്ച സുപ്രിയയുടെ പോസ്റ്റ്‌ നേതൃത്വത്തോട് ആലോചിക്കാതെ ഉള്ളത്;  കോൺഗ്രസ് പ്രതിരോധത്തിൽ

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് പാർട്ടിയുടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ കോൺഗ്രസ് കടുത്ത പ്രതിരോധത്തിൽ. ന രേന്ദ്രമോദിയെ ലക്ഷ്യംവെച്ച്  പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും കോൺഗ്രസിനെതിരെ വലിയ വിമർശനം ഉയരുകയാണ്. കോൺഗ്രസ് എതിരാളികളുടെ നരേറ്റീവ് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Advertisements

പാർട്ടിയുടെ എക്സ്പേജിൽ മോദിക്കെതിരായ വിമർശന പോസ്റ്റിട്ടത് സമൂഹമാധ്യമ അക്കൗണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് ആണെന്നാണ് വിവരം. മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ എന്നെഴുതിച്ചേർത്ത ചിത്രമായിരുന്നു കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചത്. ബിജെപി വിമർശനം ശക്തമാക്കിയതോടെയാണ് വിഷയം കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ സുപ്രിയക്ക് ശക്തമായ താക്കീത് നൽകി കോൺഗ്രസ് നേതൃത്വം പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നു. ഇത്തരമൊരു ചിത്രം ഔദ്യോഗിക പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യും മുൻപ് സുപ്രിയ നേതൃത്വത്തോടാലോചിച്ചില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. പിന്നാലെ പരസ്യ പ്രസ്താവന വിലക്കി സംഘടന ജനറൽ സെക്രട്ടറി പാർട്ടിയിൽ ഉത്തരവിറക്കിയിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം സോഷ്യൽ മീഡിയ വിഭാഗത്തെ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles