തിരുവല്ല : കേന്ദ്രത്തിലും കേരളത്തിലും ഭരണം നിയന്ത്രിക്കുന്നവർ ഒരു നാണയത്തിൻ്റെ ഇരുവശങ്ങളിലെ പോലെ സാദ്യശ്യം ഉള്ളതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ജനങ്ങളെ ദ്രോഹിക്കുന്നതിൽ രണ്ടു ഭരണാധികാരികളും മത്സരിക്കുകയാണ്.
ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായി രതീഷ് പാലിയിൽ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലാണ് ഈ വിലയിരുത്തൽ ഉണ്ടായത്. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സബാസ്റ്റ്യൻ കാടുവെട്ടൂർ, ടി പി ഹരി വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, ശ്രീകുമാർ പിള്ള ,സജി മാത്യു, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ,ശോഭാവിനു, ജേക്കബ് വർഗീസ്, മേരി സൂസൻ, വിജയൻകൊമ്പാടി, അലക്സ് മാമൻ, ടോമിൻ ഇട്ടി, സോമൻ ജോർജ്, അച്ചൻകുഞ്ഞ്, സലിം കൊമ്പാടി, തോമസ് റ്റിമാലിയിൽ, ബാബു തോമസ്സ് .റെജി ഐക്ക രേത്ത് ‘ജാക്സൺ ജോസഫ്,സുബിൻ, സന്തോഷ് മാലിയിൽ, ബാബു പൂവത്തും പറമ്പിൽ, രമേശ് പണിക്കർ , രാജൻ കൊമ്പാടി, സരള സജി, എന്നിവർ ആശംസകൾ അറിയിച്ചു.