തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെ.പി.സി.സി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ തയ്യാറാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാല്‍ ഫോണില്‍ വിളിച്ച് വോട്ട് ഉറപ്പാക്കാനാണ് ശ്രമം. കേരളത്തിലെ വോട്ടര്‍മാരില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്പിലുള്ളവര്‍ അവകാശപ്പെട്ടു. നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു പരമാവധി വോട്ടര്‍മാരെ കാണും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴല്നാടന് എംഎല്‍എയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.മുന്‍ എംഎല്‍എമാരില്‍ തമ്പാനൂര്‍ രവിയും കെ എസ് ശബരീനാഥനും തരൂരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.