ഡല്‍ഹി: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ തന്നോട് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ശശി തരൂർ. പാര്‍ട്ടി അധ്യക്ഷ മത്സരത്തില്‍ നിന്ന് നേതാക്കള്‍ തന്നെ പിന്മാറാന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അത് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.
തന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടത്തുന്ന ശശി തരൂരിന്റെ അവകാശവാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ ഗാന്ധി ഞാന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചു. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുല്‍ വിശ്വസിച്ചതായും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി എംപിമാരായ ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തമ്മിലാണ് പാര്‍ട്ടിയുടെ ഉന്നത നേതൃ പദവിയിലേക്കുള്ള പോരാട്ടം.