തിരഞ്ഞെടുപ്പ് ഗോഥയിൽ കച്ചമുറുക്കി തരൂരും ഗാർഗെയും  ; വീറും വാശിയും കുറയാത്ത പ്രചരണ പരിപാടികൾ ; സൗഹൃദമത്സരമെന്ന കോൺഗ്രസ് വാദം പൊളിയുന്നു ; വ്യക്തമായ പദ്ധതികളുമായി ഇരു സ്ഥാനാർത്ഥികളും

ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി തരൂര്‍ കൂടികാഴ്ച നടത്തും. ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ച്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും തീരുമാനം. ഇത് തമിഴ്നാട് മുതല്‍ തുടങ്ങാനാണ് ഖാര്‍ഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന. നേതാക്കളായ ദീപീന്ദര്‍ ഹൂഡാ , നാസീര്‍ , ഗൗരവ് വല്ലഭ് എന്നിവര്‍ ഖാര്‍ഗെയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനായി കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു.

Advertisements

സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വീറും വാശിയും ഒട്ടും കുറവില്ല. പരസ്പരം ഒളിയമ്പെയ്ത് ഖാര്‍ഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കി കഴിഞ്ഞു.താന്‍ മാറ്റം കൊണ്ടുവരുമെന്നും ഖാര്‍ഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നുമാണ് ഇന്നലെ തരൂര്‍ പറഞ്ഞത്. കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞ ഖാര്‍ഗെ പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോമിനയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താ‍ന്‍ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാര്‍ഗെ വെളിപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.