അയ്മനം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും 50% ഭൂനികുതി വർധനയ്ക്കുമെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പിണറായി സർക്കാർ സാധാരണക്കാരന്റെ മേൽ നിരന്തരം നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും ഈ നികുതി കൊള്ള അവസാനിപ്പിക്കണമെന്നും ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് ഒളശ്ശ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി ഗോപകുമാർ, ജോബിൻ ജേക്കബ്, കെ കെ വിശ്വനാഥൻ, ജയ്മോൻ കരീമഠം, റൂബി ചാക്കോ, കെ പി ചെല്ലപ്പൻ, ബിജു മാന്താറ്റിൽ, രാജേഷ് പതിമറ്റം, ബിജു ജേക്കബ്, തമ്പി കാരിക്കാത്തറ, ജെയിംസ് പാലത്തൂർ, ലാവണ്യ എസ്, സോജി ജെ. എന്നിവർ പ്രസംഗിച്ചു.