കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Advertisements
യു.ഡി.എഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നല്‍കും. ഇടത് മുന്നണിയില്‍ സി.പി.എമ്മിന്റെ തീവ്ര വലതുപക്ഷ നിലപാടില്‍ അസ്വസ്ഥതയുള്ളവരുണ്ട്. അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കും. ഏതൊക്കെ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വി .ഡി സതീശൻ പറഞ്ഞു.