വൈക്കം: കോൺഗ്രസിൻ്റെ ശക്തി വനിതകളാണെന്നും വനിതാ ശക്തീകരണത്തിനാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം നിയമം മുഖേന നടപ്പിലാക്കിയതെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ്റായി ഷീജഹരിദാസ് ചുമതല ഏറ്റെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രാജശ്രീ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു,വൈക്കം നഗരസഭ ചെയർപേർസൺ പ്രീത രാജേഷ്,രാധികശ്യാം , ജിഷരാജപ്പൻനായർ, പി.ഡി.ബിജിമോൾ, കുമാരികരുണാകരൻ, അനുകുര്യാക്കോസ്, മായപുത്തൻതറ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ:മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ്റായി ഷീജഹരിദാസ് ചുമതല ഏറ്റെടുക്കുന്ന കൺവൻഷൻ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.