വെച്ചൂർ: കോൺഗ്രസ് വെച്ചൂർ മണ്ഡലം കൺവൻഷൻ നടത്തി. കുടവെച്ചൂർ എൻ എൻ എസ് ഹാളിൽ മണ്ഡലം പ്രസിഡന്റ്
വി.ടി.സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രവർത്തിച്ചാൽ മാത്രമേ
ജനങ്ങൾ പിന്തുണയ്ക്കുവെന്നും തെരഞ്ഞെടുപ്പിനു തയ്യാറായാൽ പിന്നെ ഐക്യത്തോടെ വിജയത്തിനായി യത്‌നിക്കണമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ഡി. ഉണ്ണി,ഡിസിസി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, എ.സനീഷ് കുമാർ, മുൻബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ, ജില്ലാ ട്രഷറർ ജയ് ജോൺ പേരയിൽ , വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, മണ്ഡലം സെക്രട്ടറിഎം.രഘു, മണ്ഡലം വൈസ് പ്രസിഡന്റ് പി.ജി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് വെച്ചൂർ മണ്ഡലം കൺവൻഷൻ നടത്തി
Advertisements