തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൻമാർക്കെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ. സ്ത്രീകളിലൂടെ ആയിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്നയും പറയുന്നതെന്നും സ്വപ്നയെ കോണ്‍ഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു.
ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകള്‍ പോലെയൊരു കഥയാണ് ഇപ്പോള്‍ ഒരു സ്ത്രീ പറയുന്നത്. പിണറായി വിജയനെ പോലൊരു വലിയ മനുഷ്യന് സിപിഎമ്മിന്റെ സെക്രട്ടറി ആയിരുന്നതു കൊണ്ടാണ് എന്റെ കയ്യില്‍ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്ത് പോകാതിരുന്നത്. നിങ്ങളോട് അത് ഞാന്‍ ഇവിടെ വിശദീകരിച്ചാല്‍ ടീച്ചര്‍ ഇവിടെ നിന്ന് ഇറങ്ങി ഓടേണ്ടി വരും.
സ്വപ്നയെ കോണ്‍ഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ്. സ്വപ്ന എന്ന സ്ത്രീ രാവിലെയും ഉച്ചക്കും വൈകിട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാ. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ സതീശന്റെ പത്രസമ്മേളനം, അല്ലെങ്കില്‍ സുധാകരന്റെ. എന്നിട്ട് നിയമസഭയില്‍ നാലടി, പുറത്ത് നിന്ന് നാലടി. ഈ സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്?” – സജി ചെറിയാന് പറഞ്ഞു.