‘മാറ്റം അനിവാര്യം, അത് ജനം ആഗ്രഹിക്കുന്നു’; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഉറച്ച് കോൺഗ്രസ് ; കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു

ഹൈദരാബാദ്: മാറ്റം അനിവാര്യമെന്നും അത്‌ ജനം ആഗ്രഹിക്കുന്നെന്നും പ്രവര്‍ത്തക സമിതി യോഗത്തിന്റെ  വിലയിരുത്തൽ. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സംഘടനയുടെ കെട്ടുറപ്പ് ഒന്ന് കൂടി ഊട്ടിയുറപ്പിച്ച് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം  അവസാനിച്ചു. ഹൈദരാബാദിൽ ഇന്ന് ചേർന്ന വിശാലപ്രവർത്തക സമിതി യോഗവും അവസാനിച്ചു.

Advertisements

സനാതനധർമ വിവാദത്തിലടക്കം തലയിടാതെ കരുതലോടെ ലോക്സഭാ തിരഞ്ഞെടുപ്പ് നയങ്ങൾ രൂപീകരിക്കാനാണ് കോൺഗ്രസ് നീക്കം. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്‍റെ ആദ്യ ദിനം തന്നെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമനബില്ലിനെയും ശക്തമായി എതിർക്കാൻ പ്രമേയം പാസ്സാക്കിയിരുന്നു.
പ്രവർത്തക സമിതി പ്രധാനമായും ലക്ഷ്യമിട്ടത് ഡിസംബറിൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നയരൂപീകരണമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.