കോട്ടയം : ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ആർ ശങ്കർ ഫൗണ്ടേഷൻ സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ നിർവഹിച്ചു. കേരളത്തിൽ പെൻഷൻ വിതരണം മുന്നിൽ നിന്നു നടപ്പാക്കിയതും, വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങൾക്ക് പിന്നിലും ആർ ശങ്കർ സംഭാവനകൾ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ എം.ജി ശശിധരൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യപ്രഭാഷണം മുൻ ഡി സി സി അദ്ധ്യക്ഷൻ കുര്യൻ ജോയി നിർവഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എം.പി സന്തോഷ് കുമാർ, യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ എസ്. രാജീവ്, ബ്ലോക്ക് പ്രസിഡൻ്റ് ജയചന്ദ്രൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി റോയി, മഹിളാകോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ ബിന്ദു സന്തോഷ് കുമാർ, മഞ്ജു എം ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനീ സന്തോഷ്, മണ്ഡലം പ്രസിഡൻ്റ്മാരായ ജയൻ ബി മഠം , സാബു മാത്യൂ, സനൽ കാണക്കാരി, ബാബുക്കുട്ടി ഈപ്പൻ, എസ് ഗോപൻ , ബൈജു മാറാട്ടുകുളം, സാം സൈമൺ , ഷീബാ പുന്നൻ തുടങ്ങിയവർ സംസാരിച്ചു.