കോട്ടയം : റോഡ് വികസന മുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കുകയും , സീ സ്ഥാന സർക്കാരിന്റെ ചിലവിൽ ചെയ്യണ്ട പദ്ധതികൾ തദ്ദ്‌ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവെച്ച് , പൊതുജനങ്ങൾക്ക് ആവശ്യമായി വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിച്ച സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ , കോൺഗ്രസ്സ് പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കുവാൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ എം പി സന്തോഷ് കുമാറിനെയും , നീണ്ടൂർ മുരളിയേയും യോഗം ചുമതലപ്പെടുത്തി. ജില്ലയിലെ ത്രിതലപഞ്ചായത്തിലെ കോൺഗ്രസ്സ് പ്രസിഡൻറുമാർ , വൈസ് പ്രസിഡന്റുമാർ , മുൻസിപ്പൽ ചെയർമാൻമാർ , വൈസ് ചെയർമാൻമാർ ,പാർലമെന്ററി പാർട്ടി നേതാക്കൻമാർ എന്നിവരുടെ സംയുക്ത യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി സി സി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികളായ ജി . ഗോപകുമാർ , എ കെ ചന്ദ്രമോഹനൻ , യൂജിൻ തോമസ്സ് , എസ്സ് രാജീവ് , എം പി സന്തോഷ് കുമാർ , നീണ്ടൂർ മുരളി എന്നിവർ പ്രസംഗിച്ചു.