കോട്ടയം : കൺസ്യൂമർ ഫെഡ് കോട്ടയം റീജിയണിന്റെ പരിധിയിൽ വരുന്ന കോട്ടയം , ഇടുക്കി ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ,നീതി സ്റ്റോറുകൾ എന്നിവയിലേക്ക് വിൽപ്പനക്കാവശ്യമായ പലചരക്ക് , കോസ്മെറ്റിക്സ്, സ്റ്റേഷനറി സാധനങ്ങളും നീതി മെഡിക്കൽ സ്റ്റോറുകൾക്കാവശ്യമായ മരുന്നുകളും (ജനറിക് , വെറ്റിനറി) ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുവാൻ താല്പര്യമുള്ളവർക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നാഗമ്പടം ഷോപ്പിംഗ് കോംപ്ലക്സിൽ (പ്രൈവറ്റ് ബസ് സ്റ്റാൻഡ്) പ്രവർത്തിക്കുന്ന റീജിയണൽ ഓഫീസിൽ വച്ച് നടത്തുന്ന റീജിയണൽ പർച്ചേസ് കമ്മിറ്റിയിൽ (ആർ പി സി ) പങ്കെടുക്കാവുന്നതാണ്. ഹാജരാകുന്നവർ മരുന്ന്/ സാധനങ്ങളുടെ വില വിവരവും സാമ്പിളും കമ്മറ്റിയിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 828189 8320, 0481-2300473