ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്നർ ലോറി എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രികനു ദാരുണാന്ത്യം; ഭാര്യ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെള്ളറട പനച്ചമൂട്ടിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisements

കാരക്കോണം ഭാഗത്ത് നിന്നും വെള്ളറടയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി പനച്ചമൂട്ടിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയിൽ പറ്റിയ ഗുരുതര പരിക്കേറ്റു. സംഭവം സ്ഥലത്ത് തന്നെ വിനീഷ് മരിക്കുക ആയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വീനിഷിന്റെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles