പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൂര നഗരിയിൽ പൂരം കൺട്രോൾറൂമിനും പുറമേ മിനി കൺട്രോൾ റൂമുകളും സജ്ജമാകുന്നു. തൃശൂർ പൂരദിനത്തിൽ പൂരം കൺട്രോൾ റൂമിലേക്ക് വരുന്നവരിൽ നഷ്ടപെട്ട വസ്തുക്കളുടേയും മാത്രമല്ല കൂട്ടംതെറ്റിപോയവരെ അന്വേഷിച്ചും എത്താറുണ്ട്. ഇത്തരം വസ്തുക്കളും കൂട്ടംതെറ്റിപോയ വ്യക്തികളേയും പെട്ടന്നുതന്നെ കണ്ടെത്തുന്നതിനായി മിനി കൺട്രോൾ റൂമുകൾ ഏറെ ഉപകാരപ്രദമാകും. മാത്രമല്ല കൺട്രോൾ റൂമിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
പൂര നഗരിയിൽ നടുവിലാൽ ജംഗ്ഷൻ, ബിനി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിനു സമീപം, ജോയ് ആലുക്കാസ് ജ്വല്ലറിക്കു സമീപം, ജയ ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നാല് മിനി കൺട്രോൾ റൂമുകളാണ് സജ്ജമാകുന്നത്. ഒരു സബ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലുള്ള മിനി കൺട്രോൾ റൂമുകളിൽ മറ്റു പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കായി ഉണ്ടായിരിക്കും. പൂരം കൺട്രോൾ റൂമിൽ നിന്നും തത്സമയം തന്നെ മെസേജുകളും മറ്റു നിർദ്ദേശങ്ങളും മിനി കൺട്രോൾ റൂമിലേക്കും പരസ്പരം കൈമാറുന്നതിനാൽ പൊതുജനങ്ങൾക്ക് അതിവേഗം സഹായം ലഭിക്കാൻ മനി കൺട്രോൾ റൂമുകൾ വഴിയൊരുക്കും.