“ബിജെപിക്ക് ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതും”; വിവാദ പ്രസ്താവനയുമായി അനന്ത് കുമാർ ഹെഗ്ഡെ എം.പി

ബംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടക ബിജെപി എംപി.രംഗത്ത്. ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന്  അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു. ലോക്സഭയിൽ ബിജെപിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ  കൂടുതല്‍ അംഗങ്ങള്‍ വേണം.

Advertisements

ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടു വന്നു. ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം. ലോക്സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകന്നഡയിലെ നിലവിലെ എംപിയാണ് അനന്ത് കുമാർ ഹെഗ്ഡെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഭരണഘടന മാറ്റിയെഴുതുമെന്ന ബിജെപി എംപിയുടെ പ്രസ്താവന ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ ഉറച്ച് നില്‍ക്കും.ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർക്കുമെന്നും സിപിഎം  വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.