ദില്ലി: രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. ഉജ്വല സ്കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. കേന്ദ്ര മന്ത്രിസഭാ ഗംയോഗത്തിലാണ് തീരുമാനം. ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം ലഭിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്.
Advertisements
നേരത്തെ ഉജ്വല സ്കീമിലുള്ളവർക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു. ഇന്നെടുത്ത തീരുമാന പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 200രൂപ കുറയ്ക്കുകയായിരുന്നു. നിലവിൽ വളരെ ആശ്വാസകരമായ സംഭവമാണ്. നിലവിൽ 19 കിലോ വരുന്ന സിലിണ്ടറുകൾക്ക് 1600രൂപയിലധികം വില വരുന്നുണ്ട്.