പാലക്കാട്: മലമ്പുഴയില്‍ ഉള്‍ക്കാട്ടില്‍ അകപ്പെട്ട പൊലീസ് സംഘത്തെ കണ്ടെത്തി. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. മലമ്പുഴയില്‍ നിന്നുള്ള സംഘമാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇതിനിടെ പൊലീസ് സംഘത്തെ രക്ഷപ്പെടുത്താന്‍ വാളയാറില്‍ നിന്ന് പുറപ്പെട്ട ദൗത്യസംഘം കാട്ടാനയ്ക്ക് മുന്നിലകപ്പെട്ടത് പരിഭ്രാന്തി പരത്തി.
കഞ്ചാവ് റെയ്ഡിനിടെ മലമ്പുഴ വനമേഖലയില്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം രാവിലെയാണ് പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാടാണിത്. കാട്ടിനുള്ളില്‍ കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരു സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടര്‍ന്ന് രാത്രി മുഴുവന്‍ പാറപ്പുറത്ത് കഴിഞ്ഞുകൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തില്‍ അകപ്പെട്ടത്.