ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസെഴ്സ് അസ്സോസിയേഷൻ ഓഫ് കേരള (സി ഐ റ്റി യൂ ) ജില്ലാ സമ്മേളനം നടത്തി 

പത്തനംതിട്ട : ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസെഴ്സ് അസ്സോസിയേഷൻ ഓഫ് കേരള പത്തനംതിട്ട ജില്ലാ സമ്മേളനം ടൗൺ ഹാളിൽ ( സദാനന്ദ പൈ നഗറിൽ)  വെച്ച് നടത്തി.യൂണിയൻ പ്രസിഡണ്ട് വി ആർ സുലോചനൻറെ അധ്യക്ഷതയിൽ സി ഐ റ്റി യൂ ജില്ലാ ജോ. സെക്രട്ടറി കെ അനിൽ കുമാർ സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻറെ വൈദ്യുത മേഖല സ്വാകര്യവത്കരണം ഈ  രംഗത്തെ തൊഴിലാളികളെയും, വൈദ്യുത ഉപയോക്താക്കളേയും സാരമായി ബാധിക്കും.ഈ മേഖലയിലെ തൊഴിൽ  സുരക്ഷിതത്വവും, 

Advertisements

തൊഴിലാളികളെയും അവരുടെ   കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനും,  തൊഴിലാളികൾക്ക് ഇൻഷുറൻസ് എന്നിവ നേടിയെടുക്കുന്നതിനും സംഘിടിത ശക്തി കൊണ്ടുമാത്രമേ നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അതിനാൽ ജില്ലയിൽ  തൊഴിലാളികൾ സംഘടിത  ശക്തിയായി മാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ  സ്വാഗതവും ,സി ഐ റ്റി യൂ ജില്ലാ വൈസ് പ്രസിഡന്റ് സക്കിർ അലങ്കാരത്തു, സി പിഎം ഏരിയ സെക്രട്ടറി പി ആർ പ്രദീപ്,ഇ  ഡബ്ലിയു  ഇ എസ് എ  സംസ്ഥാന ജോയിൻ സെക്രട്ടറി സുരേഷ്‌ കുമാർ, സംസ്ഥാന സെക്രട്ടറി വി കെ അരവിന്ദാക്ഷൻ സംഘടന റിപ്പോര്ട്ടും ,ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ പ്രവർത്തനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ  ജയരാജൻ എ വി  പ്രവർത്തകർക്കു ക്ലാസ് എടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.