കോട്ടയം : കുടുംബ കോടതിയിലെയും , ചെക്ക് കേസുകളുടെയും കോർട്ട് ഫീസ് വർദ്ധനവ് ഭാഗികമായി പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും വർദ്ധിപ്പിച്ച കോർട്ട് ഫീസ് പൂർണമായും പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. കോടതി ഫീസ് സർക്കാർ വരുമാനമാർഗമായി കാണരുത്. ഇത്തരത്തിലുള്ള ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് നീതി നിഷേധത്തിന് ഇടയാവും. അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്ന് നൽകിയിരിക്കുന്ന ഉറപ്പ് പാലിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് അഡ്വ ജോസഫ് ജോൺ അധ്യക്ഷതവഹിച്ച യോഗത്തിൽ അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. എംഎം മാത്യു, അഡ്വ. ജോബി ജോസഫ്, അഡ്വ. കെ. ഇസഡ്. കുഞ്ചെറിയ, അഡ്വ.ഗീത ടോം, അഡ്വ. സണ്ണി ചാത്തുകുളം, അഡ്വ. സിറിയക് കുര്യൻ, അഡ്വ. ബിനു തോട്ടുങ്കൽ, അഡ്വ. ബിജോയ് തോമസ്, അഡ്വ. അലക്സ് ജേക്കബ്, അഡ്വ. രഞ്ജിത്ത് തോമസ്, അഡ്വ. സജൂഷ് മാത്യു, അഡ്വ. ഷിബു കട്ടക്കയം, അഡ്വ. ജിസൺ പി ജോസഫ്, അഡ്വ. ജോസഫ് സക്കറിയ, അഡ്വ .ജോസ് വർഗീസ്, അഡ്വ .സതീഷ് വസന്ത്, അഡ്വ. ജയ്സൺ തോമസ്, അഡ്വ. ജോണി പുളിക്കൻ, അഡ്വ. ബോബി ജോൺ, അഡ്വ, അലക്സ് തോമസ്, എന്നിവർ പ്രസംഗിച്ചു.