ഏറ്റവുമധികം പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത് 2022 ൽ ; കേരളത്തിൽ മാത്രം വധശിക്ഷ കാത്തു കിടക്കുന്നത് 21 പ്രതികൾ ; കണക്കുകൾ ഇങ്ങനെ 

തിരുവനന്തപുരം : 15 പേർക്ക് വധശിക്ഷ വിധിച്ച്‌ ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധി വലിയ ചർച്ചയായിരിക്കുകയാണ്.ഇത്രയുമധികം പേരെ വധശിക്ഷക്ക് വിധിക്കുന്നത് ഇതാദ്യമായാണ്. എന്നാല്‍ എത്ര കേസുകളില്‍ വിധി നടപ്പാക്കുന്നുണ്ട് എന്നത് ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാല്‍ മസ്സിലാക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളില്‍ ഏറ്റവും അധികം പേരെ വധശിക്ഷക്ക് വിധിച്ച വർഷമാണ് 2022. രണ്ട് ദശാബ്ദങ്ങളില്‍ തന്നെ ഏറ്റവും അധികം വലിയ കണക്കായിരുന്നു ഇത്. 2021-ലെ കണക്ക് 146-ല്‍ നിന്നാണ് ഇത് 165-ലേക്ക് എത്തിയത്. കൂടുതല്‍ കേസുകളും ലൈംഗീക കുറ്റകൃത്യങ്ങളായിരുന്നു.

Advertisements

2022- അവസാനത്തോടെ വധശിക്ഷകളുടെ 2016 മുതല്‍ 539 എന്ന കണക്കിലേക്ക് എത്തി. 2015 മുതല്‍ നോക്കിയാല്‍ ഏകദേശം 40 ശതമാനം വർധന. എന്നാല്‍ കീഴ്ക്കോടതികളില്‍ നിന്നും വ്യത്യസ്തമായി മിക്കവാറും കേസുകളും തീർപ്പാക്കാതെ തുടരുകയാണ് പതിവ്. ഡല്‍ഹി എൻഎല്‍യു പുറത്ത് വിട്ട കണക്കില്‍ അഹമ്മദാബാദ് കോടതി 2008-ലെ സ്ഫോടന പരമ്പരകളുടെ വിധിയായി 38 പേർക്കാണ് വധശിക്ഷ വിധിച്ചത്. സമയം 2023-ല്‍ ഒറ്റ വധശിക്ഷകള്‍ പോലും സുപ്രീംകോടതി ശരി വെച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2020-ലാണ് ഇന്ത്യയില്‍ നാല് വധശിക്ഷകള്‍ നടപ്പാക്കിയത്. ഇതിന് മുൻപ് 2015-ല്‍ യാക്കൂബ് മേമൻറെയും, 2012-ല്‍ അജ്മല്‍ കസബിൻറെയുമായിരുന്നു നടപ്പാക്കിയ വിധികള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ 21 പേരാണ് കേരളത്തില്‍ ഇനിയും വധശിക്ഷ കാത്ത് കഴിയുന്നത്. 9 പേർ പൂജപ്പുരയിലും, 5 പേർ വിയ്യൂരിലും, 4 പേർ കണ്ണൂരിലും കഴിയുമ്പോള്‍, 3 പേർ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലാണ്. ശിക്ഷ ഇളവ് ചെയ്യാൻ മിക്കവാറും പേരും മേല്‍ക്കോടതികളെ സമീപിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും അവസാനം നടന്ന വധശിക്ഷ റിപ്പർ ചന്ദ്രൻറെയാണ്. ഇത് 1991-ലായിരുന്നു. 14 പേരെയാണ് റിപ്പർ ചന്ദ്രൻ കൊലപ്പെടുത്തിയത്. 2023-ല്‍ ഏറ്റവും അവസാനം വന്ന വധശിക്ഷ ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ അഷ്ഫാക്ക് ആലത്തിനായിരുന്നു. വധശിക്ഷ നടപ്പാക്കാനും കേരളത്തില്‍ സ്ഥിരമായി ഒരാളില്ല. വധശിക്ഷ നടപ്പാക്കാൻ 2 ലക്ഷം രൂപ നല്‍കി ആളെ താത്കാലികമായി നിയമിക്കുകയാണ് ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.