അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് കോടതി. കൂടൽ കുളത്തുമൺ പോത്തുപാറ പോത്തുപാറ മേലേതിൽ വീട്ടിൽ സുരാജി (28) നെയാണു അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. 51 വർഷം കഠിന തടവിനും 221000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത അതിജീവതയെ അച്ഛൻറെ സുഹൃത്തായ പ്രതി 2019 മാർച്ച് മാസത്തിൽ പിതാവിൻറെ വീട്ടിലേക്ക് പോകുന്ന വഴിക്ക് വെച്ചും അതേ ദിവസം രാത്രിയിൽ പിതാവിന്റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. അതിജീവിതയുടെ മാതാവ് ജോലിക്ക് പോവുകയും മറ്റാരും വീട്ടിൽ ഇല്ലാതിരിക്കുകയും ചെയ്ത സമയം 2023 ഒക്ടോബർ 23 ന് രാവിലെ 6 30 മണിക്കും നവംബർ 14 നും രാവിലെ 7 മണിക്കും അതിജീവതയും മറ്റും താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടുമൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംഭവ സ്ഥലം കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കൂടൽ ഇൻസ്പെക്ടർ ജി പുഷ്പകുമാർ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടറായ അരുൺ എം ജെ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ. ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രതിഭാഗത്തുനിന്നും 6 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി പ്രോസിക്യൂഷൻ നടപടികൾ ലൈസൻ ഓഫീസർമാരായ ദീപാ കുമാരി. വി ആർ, ആതിര ഐ എന്നിവർ ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.