വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി; വിവാഹേതര ബന്ധത്തിന്റെ പേരിൽ പിരിച്ച് വിടപ്പെട്ട പൊലീസുകാരന് അനുകൂല ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണിൽ സദാചാരവിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ അത് മതിയായ കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടി 2013 ൽ പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25 ശതമാനം നൽകാനും ജസ്റ്റിസ് സംഗീതാ വിഷെൻ ഉത്തരവിട്ടു.

Advertisements

‘ഹർജിക്കാരൻ ഒരു അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നത് ശരിയാണ്, എന്നിരുന്നാലും, സമൂഹത്തിന്റെ കണ്ണിൽ പൊതുവെ അധാർമികമായ പ്രവൃത്തി, വസ്തുത കണക്കിലെടുത്ത് ദുരാചാരത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഈ കോടതിക്ക് ബുദ്ധിമുട്ടായിരിക്കും. ഈ പ്രവൃത്തി ഒരു സ്വകാര്യ കാര്യമാണെന്നും ഏതെങ്കിലും നിർബന്ധിത സമ്മർദ്ദത്തിന്റെയോ ചൂഷണത്തിന്റെയോ ഫലമല്ല’- കോടതി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഹമ്മദാബാദിൽ കോൺസ്റ്റബിളായിരുന്ന പരാതിക്കാരൻ ഷാഹിബാഗിൽ കുടുംബസമേതമാണ് താമസിച്ചിരുന്നത്. സമീപത്തെ വീട്ടിലെ ഒരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചു. 2012ൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഇരുവരും മറുപടി നൽകി. എന്നാൽ, പൊലീസിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.

Hot Topics

Related Articles