ഏറ്റുമാനൂർ: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരിയെ വീട് കയറി ആക്രമിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ടു പ്രതികൾക്ക് ഒരു വർഷം കഠിന തടവ്. ഏറ്റുമാനൂർ പേർ വെച്ചൂർ കവല കല്ലുവേലിൽ സാബു ഡാനിയേൽ, ഇടുക്കി കൊറ്റമക്കര കുറ്റിപ്പുറത്ത് നെബുൽ തോമസ് എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനു സി.തോമസ് ശിക്ഷിച്ചത്. ഒരു വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും ്അടയ്ക്കണം.
2017 മാർച്ച് 26 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന് സാബു ഡാനിയേൽ പേരൂരിൽ താമസിക്കുന്ന സഹോദരിയെ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് സാബുവിനെയും ഒപ്പമുണ്ടായിരുന്ന നെബുൽ തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും പിന്നീട് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിചാരണയിൽ ആറു സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഭവനഭേദനത്തിനും, മർദനത്തിനും ്അതിക്രമിച്ചു കയറലും അടക്കം വിവിധ വകുപ്പുകളിലായി ആറു മാസം വീതം തടവുണ്ടെങ്കിലും എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പി.അനുപമ ഹാജരായി.