കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: ശബരിമലയിൽ 25 തൊഴിലാളികൾക്കെതിരെ കേസ്

പമ്പ : ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം. 25 തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു.  കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. 

Advertisements

ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ  പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.

Hot Topics

Related Articles