ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,35,18,564 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
5,25,223 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,958 പേര്‍ കോവിഡ് മുക്‌തരായി. ഇതോടെ ആകെ രോഗബാധിതരില്‍ 4,28,79,477 പേരാണ് രാജ്യത്ത് രോഗമുക്‌തരായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്ത് നിലവില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,13,864 ആയി ഉയര്‍ന്നു. 98.53 ശതമാനമാണ് നിലവിലെ രോഗമുക്‌തി നിരക്ക്. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.