രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഓഗസ്റ്റില്‍ പാരമ്യത്തിലെത്തും, ഒക്ടോബര്‍ വരെ തുടരും; ഒഴിയുന്നില്ല ഭീതി, കൈവിടരുത് ജാഗ്രത

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗൃ ഭീതി ഒഴിയുന്നതിനിടെ രാജ്യത്ത് ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

Advertisements

അതേസമയം, സംസ്ഥാനത്ത് എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ അകലം പാലിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിയറ്ററുകളില്‍ 100% സീറ്റില്‍ ആളെ ഇരുത്താം, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മറ്റു ഭക്ഷണശാലകള്‍, ബാറുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലും 100% ആളാകാം, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും ആവശ്യമെങ്കില്‍ നേരിട്ടും നടത്താം, ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി നിര്‍ത്തലാക്കി.

Hot Topics

Related Articles