ലണ്ടന്‍: കൊവിഡ് നെഗറ്റീവ് ആയശേഷവും തലച്ചോറിന്റെ വലുപ്പത്തിലും ശേഷിയിലും കുറവുണ്ടാകുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പഠനം. കൊവിഡ് 19നു കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് ശ്വസനവ്യവസ്ഥയെയാണ് പ്രധാനമായും ബാധിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ വൈറസ് നാഡീവ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുന്നുണ്ടെന്നതിന്റെ വലിയ തെളിവുകള്‍ ലഭിച്ചെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വെല്‍ക്കം സെന്റര്‍ ഫോര്‍ ഇന്റഗ്രേറഅറീവ് ന്യൂറോഇമേജിങ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി 785 പേരുടെ തലച്ചോറുകളാണ് എംആര്‍ഐ സ്‌കാനിങ് ഉപയോഗിച്ച് പരിശോധിച്ചത്. കൊവിഡ് 19 മാഹാമാരിയ്ക്ക് മുന്‍പായിരുന്നു ആദ്യ സാമ്പിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് 38 മാസങ്ങള്‍ക്കു ശേഷം ഇതില്‍ 401 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഈ കാലയളവില്‍ ആദ്യ സര്‍വേയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും വീണ്ടും എംആര്‍ഐ സ്‌കാനിങിനു വിധേയമാക്കി. 51 വയസ് മുതല്‍ 81 വയസ് വരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരില്‍ ഡയബറ്റിസ്, രക്താതിസമ്മര്‍ദ്ദം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഉണ്ടായിരുന്നു. ഈ പഠനത്തില്‍ നിന്നാണ് തലച്ചോറിലുണ്ടായ മാറ്റങ്ങള്‍ രണ്ടെത്തിയത്. എന്നാല്‍ തലച്ചോറിന്റെ വലുപ്പത്തിലുണ്ടായത് ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്നും ഇത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. തലച്ചോറിലെ ഗ്രേ മാറ്ററില്‍ സാധാരണ വാര്‍ധക്യത്തിന്റെ ഭാഗമായി 0.2 ശതമാനം മാത്രമാണ് മാറ്റമുണ്ടാകുക. എന്നാല്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ട് ശതമാനം വലുപ്പം കുറഞ്ഞു. സാധാരണയായി ഇത് 10 വര്‍ഷം കൊണ്ട് ഉണ്ടാകേണ്ട ശോഷണമാണ്.