ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. നിർബന്ധമായും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ അവസാനിപ്പിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. ഒമിക്രോൺ തരംഗം ദേശീയതലത്തിൽ ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.
Advertisements
വലിയ പരിപാടികൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷൻ ചടങ്ങളിലും മറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷൻ എന്നത് അഞ്ചായി കുറച്ചു. മാർച്ച് മാസത്തോടെ ഇതും അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.