ഡൽഹി: കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കൊവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാരീസ് ഒളിമ്പിക്സില്‍ മാത്രം നാല്പതോളം അത്ലറ്റുകളില് കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിനേഷനില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ലോകാരോഗ്യസംഘടന ഓര്‍മിപ്പിച്ചു.