പാമ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന നിർത്തലാക്കി ആരോഗ്യ വകുപ്പ്. ഏപ്രിൽ ഒന്ന് മുതൽ ജില്ലാ തലത്തിലും , ജനറൽ ആശുപത്രി തലത്തിലും മാത്രമാണ് നിലവിൽ കൊവിഡ് പരിശോധന ഉണ്ടാകുക. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ കൊവിഡ് പരിശോധന നിർത്തി വച്ചിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.
കോട്ടയം ജില്ലയിലെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധന ഇല്ലെന്ന് ബോർഡ് എഴുതി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്വകാര്യ ലാബുകളിൽ മാത്രമാണ് നിലവിൽ കോവിഡ് പരിശോധന ഉള്ളത്. സാധാരണക്കാരായ ആളുകൾ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെയും ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളിൽ അടക്കം സർക്കാർ ആശുപത്രികളിൽ മാത്രമാണ് നേരത്തെ കോവിഡ് പരിശോധന ഉണ്ടായിരുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പലർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന നടത്തുന്നതിനായി സ്വകാര്യ രാവുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ആളുകൾ. നിലവിലെ സാഹചര്യത്തിൽ ഗ്രാമീണ മേഖലകളിൽ അടക്കം പരിശോധന നടത്തിയതിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്.