കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകർക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714 അപേക്ഷകളാണ് ലഭിച്ചത്. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്.
Advertisements