അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് വേണ്ട; കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മാർഗനിർദേശം തിരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദേശം. ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം.

Advertisements

12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം. ഗുരുതരാവസ്ഥയുള്ള കുട്ടികളിൽ മാത്രമേ ആന്റിവൈറൽ, സ്റ്റിറോയ്ഡ്, മോണോക്ലോണൽ ആന്റിബോഡികൾ തുടങ്ങിയവ ഉപയോഗിക്കാവൂ. പത്തുമുതൽ 14വരെ ദിവസങ്ങളുടെ ഇടവേളയിൽ മരുന്നിന്റെ അളവ് കുറയ്ക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്യമായ കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ആദ്യ ആർ.എ.ടി. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധനയല്ലാതെ മറ്റുപരിശോധനകൾ വേണ്ടാ. അച്ഛനമ്മമാരുടെ കർശനനിരീക്ഷണത്തിൽ വീട്ടിൽക്കഴിഞ്ഞാൽ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല. കൃത്യമായ ഭക്ഷണം, വിശ്രമം എന്നിവ കുട്ടിക്ക് ഉറപ്പാക്കണം.

Hot Topics

Related Articles