കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതർക്ക് സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം ; ‘സ്‌മൈല്‍ കേരള’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതരെ സഹായിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം.സ്‌മൈല്‍ കേരള’ എന്ന പേരിലുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് കൊവിഡ് ബാധിച്ച്‌ മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളിലെ വനിതകളായ ആശ്രിതര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമാണ് ‘സ്‌മൈല്‍ കേരള.’ പദ്ധതി പ്രകാരം ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

Advertisements

വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. 18 നും 55 നുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാന ആശ്രയമായ വ്യക്തി കോവിഡ് ബാധിച്ച്‌ മരിച്ചാല്‍ അവരുടെ വനിതകളായആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ
0491 2544090, 8606149753 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.