കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ വനിതാ ഡോക്ടറിരിക്കുന്നത് മാസ്‌ക് ധരിക്കാതെ; മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത രോഗിയോട് ഡോക്ടർ തട്ടിക്കയറി; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കൊവിഡ് ആശുപത്രിയിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിച്ച് വനിതാ ഡോക്ടർ. മാസ്‌ക് ധരിക്കാതെ ആശുപത്രിയിൽ എത്തിയ വനിതാ ഡോക്ടർ, ഇത് ചോദ്യം ചെയ്ത രോഗിയോട് തട്ടിക്കയറുകയും ചെയ്തു. മുൻപ് തന്നെ ഇവരുടെ പെരുമാറ്റം സംബന്ധിച്ചു രോഗികളുടെയും, ആശുപത്രി ജീവനക്കാരുടെയും പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രോഗിയോട് മാസ്‌ക് വയ്ക്കാത്തതിന്റെ പേരിൽ ഡോക്ടർ തന്നെ തട്ടിക്കയറിയതായി പരാതി ഉയർന്നിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ഈ ഡോക്ടർ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തത് മാസ്‌ക് വയ്ക്കാതെയാണ് ജോലി ചെയ്തത്. കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച ജില്ലാ ആശുപത്രിയിലാണ് ഡ്യൂട്ടി സമയത്ത് ഒരു ഡോക്ടർമാത്രം മാസ്‌ക് വയ്ക്കാതെ ജോലി ചെയ്യുന്നത്. മറ്റുള്ള ജീവനക്കാരും, ഡോക്ടർമാരും മാസ്‌കും മറ്റ് സുരക്ഷാ ഉപകരണങ്ങളും ധരിച്ച് ആതീവ സുരക്ഷയിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഡോക്ടർമാത്രം മറ്റുള്ളവർക്ക് കൂടി അപവാദം ഉണ്ടാക്കുന്ന രീതിയിൽ ജോലി ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ സമാന രീതിയിൽ രോഗികളോട് മോശമായി പെരുമാറിയെന്ന പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ജില്ലാ ആശുപത്രിയിലും ഡോക്ടർക്കെതിരെ സമാന രീതിയിൽ പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളോട് ഏറെ മോശമായി ഇവർ പെരുമാറുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രി അധികൃതരും, ജില്ലാ മെഡിക്കൽ ഓഫിസറും ഈ ഡോക്ടറുടെ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles