സാമൂഹിക അകലത്തിനും , മാസ്ക്കില്ലാത്തതിനും ചുമത്തിയ കേസുകൾ ഇനിയില്ല ; കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും എടുത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Advertisements

കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായി. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകളിലും അക്രമസംഭവങ്ങളിലും നടപടി തുടരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.