കൊവിഡ് പ്രൊട്ടക്ഷനായി പോളിസി എടുത്തിട്ടും ധനസഹായം നൽകിയില്ല: നഷ്ടപരിഹാരം നൽകാൻ റിലയൻസ് ഇൻഷ്വറൻസിന് നിർദേശം നൽകി ഉപഭോക്തൃ കോടതി 

പെരുവ: അകാരണമായി നിഷേധിച്ച ഇൻഷുറൻസ് തുക ഉപഭോക്താവിന് നൽകുവാൻ ഉപഭോത്കൃത കോടതി ഉത്തരവായി. പെരുവ കാരിക്കോട് സുലോചന സദനത്തിൽ പ്രിൻസ് ഭാസ്ക്കർ അഡ്വ.ടി.ആർ സത്യൻ മുഖേന റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് വിധിയായത്.  പ്രസിഡൻ്റ് വി.എസ്.മനുലാൽ, മെമ്പർമാരായ ആർ.ബിന്ദു, കെ.എം.ആൻ്റോ എന്നിവരടങ്ങുന്ന ഫോറത്തിൻ്റെതാണ് വിധി. പരാതിക്കാരൻ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും കോവിഡ് പ്രൊട്ടക്ഷൻ പോളിസി എടുത്തിരുന്നു. 

Advertisements

ഇതിൽ കോവിഡ് രോഗിക്ക് 2 ലക്ഷവും, സമ്പർക്കത്തിൽ വരുന്നവർക്ക് ഒരു ലക്ഷം രൂപയുമാണ് പോളിസി തുക.ഇതിൻ പ്രകാരം പരാതിക്കാരൻ്റെ സഹോദരന് കോവിഡ് ബാധിക്കുകയും പരാതിക്കാരൻ ഹോം ക്വാറൻ്റയിനിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ സർക്കാർ ക്വാറൻ്റർ സെൻ്ററിൽ പ്രവേശിച്ചാൽ മാത്രമേ പോളിസി തുക ലഭിക്കുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നതിനാൽ സമ്പർക്കത്തിലുള്ളവർക്ക് സർക്കാർ ക്വാറൻ്റെർ സെൻ്റർ ലഭ്യമല്ലായിരുന്നു. വീട്ടിൽ ക്വാറൻ്റയിനിൽ ഇരുന്നപ്പോൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാണ് കോടതി പരാതിക്കാരന് ഒരു ലക്ഷം രൂപയും, പതിനായിരം രൂപാ കോടതിച്ചിലവും നൽകാനും 2020 ഡിസംബർ മുതൽ 9 ശതമാനം പലിശയും നൽകുവാൻ ഉത്തരവായത്.

Hot Topics

Related Articles