ബാറുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണങ്ങള്‍ വേണ്ട; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളന് നല്‍കി കേന്ദ്രം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അറിയാം

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വിശദമായ നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും അന്തര്‍ സംസ്ഥാന യാത്രകള്‍, സിനിമ തിയ്യേറ്ററുകള്‍, മാളുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കച്ചവടം ഉള്‍പ്പടെ സാമ്പത്തിക കാര്യങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാം. എന്നാല്‍ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Advertisements

മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പടെ മാനദണ്ഡങ്ങള്‍ തുടരണം.കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാവിലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദമായ നിര്‍ദ്ദേശങ്ങള്‍ വരുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കുന്നതടക്കം ഇത് വഴി ഒഴിവാക്കാവുന്നതാണ്. മാസ്‌ക് പൂര്‍ണ്ണമായും മാറ്റാന്‍ അല്ല നിര്‍ദ്ദേശമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസ്‌ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിര്‍ദ്ദേശം. ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേര്‍ത്താണ് സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍. ഇതിനാല്‍ ഏതൊക്കെ കാര്യങ്ങളില്‍ ഇളവെന്നതിന് സംസ്ഥാനത്തെ ഉത്തരവ് വരെ കാത്തിരിക്കണം.

Hot Topics

Related Articles