തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ലോകം വീണ്ടും കൊവിഡ് വ്യാപനത്തിന്റെ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്. ചൈന, ബെൽജിയം, ഫ്രാൻസ്, ഡെൻമാർക്ക്, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡിന്റെ പുതിയ വകഭേദമായ ബിഎഫ് 7 വ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിലാണ് ബിഫ് 7 വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നായി രണ്ട് കേസുകൾ വീതം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണ് ബിഎഫ് 7. വ്യാപന ശേഷി കൂടുതലുള്ള വകഭേദമായതിനാലാണ് അതീവ ജാഗ്രത വേണമെന്ന് അധികൃതർ നിർദേശിക്കുന്നത്.
കൊവിഡിന്റെ അടിസ്ഥാന ലക്ഷണങ്ങൾ തന്നെ ഈ വകഭേദത്തിലും കാണാം. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ശ്വാസകോശത്തിന്റെ മുകൾ ഭാഗത്ത് അണുബാധയുണ്ടാക്കുന്ന രീതിയും ഈ വകഭേദത്തിനുണ്ട്
പൊതുവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വീണ്ടും ആലോചിക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ ഇതിനെ തടയാനാകും. കൂടാതെ പനി, ചുമ, ജലദോഷം എന്നീ പ്രശ്നങ്ങൾ കണ്ടാൽ വീട്ടിലിരിക്കാതെ പരിശോധന നിർബന്ധമായും നടത്തുക.