കോട്ടയം: സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി. എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പനി, കൈ വീക്കം, സന്ധി വേദന തുടങ്ങിയവ സാധാരണമായി അനുഭവപ്പെടാറുണ്ട്. വാക്‌സിന്‍ ശരീരത്തില്‍ പ്രതികരിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. എന്നാല്‍ ഡോക്ടറെ സമീപിക്കേണ്ട ചില സാഹചര്യങ്ങളുമുണ്ട്. മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം. വാക്‌സിന്‍ എടുത്ത ശേഷം അസാധാരണമായ രീതിയില്‍ പനി തുടരുകയോ അസഹനീയമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കുക. അതുപോലെ തന്നെ വലിയ തോതിലുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കരുത്. ശരീര വേദന കുറയ്ക്കുന്നതിനോ മറ്റ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനോ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നല്‍കരുത്. വാക്‌സിന്‍ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കുകയും കൈയില്‍ വാക്‌സിന്‍ എടുത്ത സ്ഥലത്ത് ഐസ് ക്യൂബ് ഉപയോഗിക്കുകയോ ചെയ്യാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണ കണ്ടു വരുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ. വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം, ഭക്ഷണം എന്നിവ കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപ്രദമായ പോഷകാഹാരങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം.