കൊവിഡ് വാക്സിനേഷൻ എടുത്ത ഗർഭിണികളില്‍ സിസേറിയൻ സാധ്യത കുറഞ്ഞതായി പഠനം

കൊവിഡ് വാക്സിനേഷൻ ഗർഭിണികളില്‍ സിസേറിയൻ സാധ്യത കുറച്ചെന്ന് പുതിയ പഠനം. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികള്‍ക്ക് സിസേറിയനോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. 2019 ഡിസംബർ മുതല്‍ 2023 ജനുവരി വരെയുള്ള ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഗർഭിണികള്‍ക്ക് കൊവിഡ് വാക്സിനേഷൻ ഫലപ്രദമാണോ എന്ന് നിർണ്ണയിക്കാൻ ആഗോള പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ വിലയിരുത്തി. പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേർ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനം കണ്ടെത്തി.

Advertisements

വാക്സിനേഷൻ എടുത്ത അമ്മമാർക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. വാക്സിനേഷൻ ഗർഭിണികളില്‍ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളില്‍ കുറവും കണ്ടെത്തിയതായി ഗവേഷകർ ‌പറയുന്നു. ‘ കൊവിഡ്-19 നെതിരെയുള്ള വാക്സിനേഷൻ ഗർഭിണികള്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് ഞങ്ങളുടെ കണ്ടെത്തലുകള്‍ കാണിക്കുന്നു…’ -പ്രൊഫ. ഷക്കീല തങ്കരതിനം പറഞ്ഞു.

Hot Topics

Related Articles