ന്യൂഡല്‍ഹി: മാര്‍ച്ച് 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം. 12-14 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് (2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍) ഇഛഢകഉ19 വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. 2022 മാര്‍ച്ച് 16 മുതല്‍ ആണ് വാക്‌സീനേഷന്‍ തുടങ്ങുക. 14 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെവാക്‌സീനേഷന്‍ പൂര്‍ത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
‘കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യം സുരക്ഷിതമാണ്! 12 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 13 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കും മാര്‍ച്ച് 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിക്കാം.’- ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കല്‍ ഇ വികസിപ്പിച്ച കൊര്‍ബേവാക്‌സീന് എന്നിവ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയിരുന്നു.
ഇതോടൊപ്പം അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാം. നേരത്തെ ഗുരുതര രോഗങ്ങള്‍ക്കുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരുന്നു വാക്‌സീനേഷന് അനുമതി. കൊവിഡ് പ്രതിരോധ വാക്‌സീനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യം.