കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം; വിദേശത്ത് നിന്നെത്തി പോസിറ്റീവ് ആകുന്നവർക്ക് വീട്ടിൽ തന്നെ കഴിയാം

ന്യൂഡൽഹി : വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇവര്‍ക്ക് ഇനി വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ക്വാറന്റൈന്‍ മതിയാവും.

Advertisements

അറ്റ് റിസ്‌ക് വിഭാഗത്തില്‍ പെട്ടതോ അല്ലാത്തതോ ആയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. പുതിയ ചട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ വിദേശത്തു നിന്നു വരുന്നവര്‍ പോസിറ്റിവ് ആയാല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ചട്ടം. ഇതിലാണ് ഇളവു വരുത്തിയത്. മറ്റു ചികിത്സാ പ്രോട്ടോകോളുകളില്‍ മാറ്റമില്ല.

വിദേശത്തു നിന്നു വരുന്നവര്‍ നെഗറ്റിവ് ആയ ശേഷവും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം തുടരും. ഇവര്‍ എട്ടാം ദിവസം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തണം.

Hot Topics

Related Articles